ആനന്ദം തേടി
മധു എസ് നായർ എഴുതിയ ആനന്ദം തേടി എന്ന പുസ്തകം തീർച്ചയായും ഒരു പുസ്തകം തന്നെ ആണ്.തികച്ചും നാട്ടിന്പുറത്തു മാത്രം വളർന്ന ജോണി എന്ന എട്ടാം ക്ലാസുകാരന്റെ പുരോഗമന ജീവിതമാണ് ഇതിൽ കഥയാകുന്നത് , അതെ ആനന്ദം തേടിയുള്ള അയാളുടെ യാത്ര.
പുറമെ നോവലിൽ ഇന്ത്യൻ - അമേരിക്കൻ ജീവിത രീതികളെ താരതമ്യം ചെയ്യുന്നുമുണ്ട് . ഒരു സിനിമ സ്റ്റുഡിയോവിൽ വർക്ക് ചെയ്യുന്ന ജോണിയെ അമേരിക്കയിൽ ജോലി ചെയ്യുന്ന ലിസി ജോണിയെ ഒരു സിനിമാകാരനെന്ന നിലയിൽ കണ്ട് കല്യാണം കഴിക്കുന്നു,അവിടെ നിന്ന് അയാളുടെ ജീവിതത്തിന് വഴിത്തിരിവുണ്ടാകുന്നു . പ്രസ്തുത നോവലിന് വൈക്കം ചന്ദ്രശേഖർ കിട്ടിയിട്ടുമു
ണ്ട്.
രണ്ടു തലമുറകളിലായുള്ള മലയാളിയുടെ പ്രവാസ ജീവിതം ഇതിൽ വ്യക്തമാണ്,മലയാളികളുടെ പുരോഗമനം വളരെ വേഗത്തിലാണെന്നും ആ പുരോഗമനം കാരണം വന്ന ദോഷങ്ങളും ഗുണങ്ങളും ഇതിൽ ഗ്രന്ഥകർത്താവ് എടുത്തു പറയുന്നുണ്ട് ,അമേരിക്കയിലെ ജോണിയുടെ ആനന്ദകരമായ ജീവിതം പുറത്തെ മോടിപിടിപ്പിപ്പിച്ചെങ്കിലും ഉള്ളിൽ മോടിപിടിപ്പിച്ചില്ല
നോവലിന്റെ അവസാന ഭാഗങ്ങളിൽ തന്റെ മകൾ പരീക്ഷകരാരമില്ലെന്ന് ആക്ഷേപിച് അവസാനം തന്നെ ബലാത്സംഗം ചെയ്‌തെന്ന പേരിൽ ഒറ്റുകൊടുക്കപ്പെടുന്നു,അങ്ങനെ അമേരിക്കയിൽ നിന്ന് നാടുകടക്കുന്ന
പ്രസ്തുത നോവലിന് ആനന്ദം അകലെ,ആനന്ദ ലഹരി രണ്ടും മൂന്നും ഭാഗങ്ങളുണ്ടെന്ന് ഗ്രന്ഥകർത്താവ് ആമുഖത്തിൽ പറയുന്നുണ്ട് എങ്കിലും ആദ്യ ഭാഗം ആയ ആനന്ദം തേടി തന്നെ ഒരു കഥയുടെ പൂർണതയിൽ എത്തിയിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നുണ്ട്
അങ്ങനെ അമേരിക്കയിൽ നിന്ന് നാടുകടന്ന ജോണിയുടെ നാട്ടിലെ ജീവിതത്തിൽ മലയാളികളുടെ പുരോഗമനത്തെ വ്യക്തമാക്കുന്നുണ്ട്,മുഴുവനായും അമേരിക്കയിൽ ആനന്ദത്തിൽ മുഴുകിയ ജോണിക്ക് നാട്ടിലെ ജീവിതത്തിനോടൊപ്പം പോകാൻ കഴിയുന്നില്ല എന്നും ഗ്രന്ഥ കർത്താവ് പറയുന്നുണ്ട്